
മോശം സിനിമകൾ ബോക്സ്ഓഫീസിൽ നേട്ടം കൊയ്യാതെ പോകുന്നത് നല്ല പ്രേക്ഷകരുടെ ഇടപെടലുകൾ മൂലമാണന്നും, മികച്ച പ്രേക്ഷകർ ഉള്ളിടത്തോളം കാലം നല്ല സിനിമകൾ ചെയ്യുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അക്കാര്യത്തിൽ മലയാള സിനിമാപ്രേക്ഷകരോട് തനിക്ക് എന്നും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഡസ്ട്രിയിലെ നിർമ്മാതാവോ നടനോ, കഥാകൃത്തോ ആരായാലും പ്രേക്ഷകനെ വിസ്മരിച്ച് സത്യസന്ധതയില്ലാതെ ഒരു കഥ അവതരിപ്പിച്ചാൽ അവർ പരാജയമടയും, മറിച്ച് പ്രേക്ഷകരെ വില കുറച്ചു കാണാതെ സത്യസന്ധമായി സിനിമ ചെയ്താൽ അവർ അതൊരു ബോക്സ് ഓഫീസ് വിജയമാക്കി തിരികെ നൽകുമെന്നും ഞങ്ങൾക്കുറപ്പുണ്ട്, അതിനായി ഒരിക്കൽ കൂടി ഞാനവർക്ക് നന്ദി പറയുന്നു.
നടനും നിർമ്മാതാവും സംവീധായകനും കൂടിയായ പൃഥ്വിരാജ് സുകുമാരൻ സംവീധാനം ചെയ്ത്, മോഹൻലാലിൻ്റെ ബോക്സ് ഓഫീസ് കുലുക്കിയ ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എംബുരാൻ ഈ വരുന്ന മാർച്ച് 27 ന് തീയേറ്ററുകളിലെത്തുമ്പോൾ ചരിത്രം കൂടുതൽ മികവോടെ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകരും ആരാധകരും.
