- സൂരാജ് വെഞ്ഞാറമ്മൂട്

ഹാസ്യതാരമായും സ്വഭാവനടനായും കഴിവ് തെളിയിച്ചു മലയാള സിനിമയുടെ അഭിവാജ്യ ഘടകമായ നടൻ സുരാജ് വെഞ്ഞാറമ്മൂട് ജീവിതത്തിലും സംസാരത്തിലും ഹാസ്യം കലർത്തിയാണ് ഇടപെടുന്നതു.ഈ അടുത്തയിടെ പൃഥ്വിരാജുമായി സംസാരിക്കവെ അദ്ദേഹം സംവീധാനം ചെയ്തു സൂപ്പർ ഹിറ്റായ ലൂസിഫർ എന്ന ചിത്രത്തിലെ ഒരു വലിയ തെറ്റ് കാണിച്ചുതരട്ടെ എന്ന് ചോദിച്ചപ്പോൾ പൃഥ്വിരാജ് ഞെട്ടിപ്പോയി ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത ആ തെറ്റ് ഏതെന്നു ചോദിച്ചപ്പോൾ ”ആ സിനിമയിൽ സുരാജ് എന്ന നടൻ ഇല്ല എന്ന വലിയ തെറ്റ് ഉണ്ട് എന്ന് പറഞ്ഞതു കൂട്ടച്ചിരിക്കിടയാക്കി .എന്നാൽ പിന്നീട് ഒരു ദിവസം സുരാജിനെ ഫോണിൽ വിളിച്ച പൃഥ്വിരാജ് ഞാൻ ആ തെറ്റ് തിരുത്താൻ പോവുകയാണ് ”എമ്പുരാനിൽ ” വന്നു ജോയിൻ ചെയ്യൂ എന്ന് ക്ഷണിച്ചു .ശരിക്കും സന്തോഷം തോന്നിയെന്ന് താരം തുറന്നു പറഞ്ഞു . കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന സജനചന്ദ്രൻ എന്ന രാഷ്ട്രീയനേതാവായി സൂരാജ് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടും .മാർച്ച് 27 നു എമ്പുരാൻ റിലീസ് ആകും.

ന്യൂസ് ഡെസ്‌ക് – thecinema.com/mollywood