
സിനിമ മേഖലയിൽ ചില ദിവസങ്ങളായി നീറി പുകഞ്ഞുകൊണ്ടിരിക്കുന്ന താരങ്ങളും നിർമാതാക്കളും തമ്മിലുള്ള വാഗ്‌വാദങ്ങൾക്കു ചൂട് പിടിപ്പിച്ചു മുൻ ഉന്നത പോലീസ് ഉദ്യോഗസ്ഥനും ,കലാകാരനുമായ ശ്രീ ടോമിൻ തച്ചങ്കരി ഒരു ടീവി ചാനലിൽ പങ്കുവച്ച അഭിപ്രായങ്ങൾ പ്രസക്ത ചർച്ചയാവുന്നു .100 കോടി ക്ലബ്ബിൽ കയറിപറ്റിയെന്നു പറയുന്ന മിക്ക ചിത്രങ്ങളും സാമ്പത്തികമായി പരാജയപെട്ടതാണെന്നും കണക്കുകൾ വ്യാജമാണെന്നും ഇ ഡി പോലുള്ള അന്വേഷണ ഏജൻസികൾ രംഗത്ത് വന്നാൽ യഥാർത്ഥ സത്യം പുറത്തുവരുമെന്നും, സിനിമയെന്നത് അഭിനേതാവിന്റെയല്ല മറിച്ചു സംവീധായകന്റെ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .വിവിധ ലോകരാജ്യങ്ങളിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന തന്നെ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ നടക്കുന്ന വലിയ അഴിമതികൾ അത്‌ഭുതപ്പെടുത്തിയെന്നും അഴിമതിയുടെ കാര്യത്തിൽ എല്ലാ രാജ്യങ്ങളും ഒരുപോലെയാണെന്നും അദ്ദേഹം തുറന്നു പറഞ്ഞു ,മലയാളത്തിലെ സിനിമ കളക്ഷന്റെ കാര്യത്തിൽ ചരിത്രം സൃഷ്‌ടിച്ച പുലിമുരുകൻ എന്ന സിനിമയുടെ ലോൺ അടച്ചു തീർക്കാൻ നിർമാതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് ചില യാഥാർഥ്യങ്ങളിലേക്കു വിരൽ ചൂണ്ടുന്നുവെന്നും അദ്ദേഹം തുറന്നു പറഞ്ഞു .100 കോടി പോലുള്ള ബഡായി അടിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നാൽ സമൂഹത്തിനു സത്യം ബോധ്യപ്പെടും.ഇത്തരം പോസിറ്റിവായ ചർച്ചകൾ സിനിമക്ക് ഗുണമേ ചെയ്യൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.താരങ്ങൾ പ്രതിഫലം കുറയ്ക്കുന്നതുപോലുള്ള നീക്കങ്ങൾ നടത്തിയില്ലെങ്കിൽ സിനിമ മേഖല തകരാൻ ഇടയാക്കുമെന്ന് സിനിമ പ്രേമികളും ആശങ്കപ്പെടുന്നു.ഈ വിഷയത്തിൽ നല്ലൊരു സമവായം രൂപപ്പെടട്ടെ എന്നും ദി സിനിമ.കോം ആശംസിക്കുന്നു.