
സിനിമ നിർമാതാക്കളും താരങ്ങളും തമ്മിലുള്ള മത്സരവാദപ്രതിവാദം കടുത്തുനിൽക്കെ മുൻ ഉന്നത പോലീസ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ ടോമിൻ തച്ചങ്കരിയുടെ പുലിമുരുകൻ സിനിമയുടെ കെ എഫ് സി ക്കു കൊടുക്കാനുള്ള കടം ഇതുവരെ അടച്ചു തീർക്കാൻ നിർമാതാവിന് കഴിഞ്ഞിട്ടില്ല എന്ന വാദത്തിനെതിരെ സിനിമയുടെ നിർമാതാവ് ടോമിച്ചൻ മുളകുപാടം രംഗത്ത്,മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന്റെ നിർമാതാവായ ടോമിച്ചൻ, കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നെടുത്ത ലോൺ ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന ടോമിൻ തച്ചങ്കിരിയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണ് എന്ന് വ്യക്തമാക്കി രംഗത്ത്,100 കോടി എന്നു പറയുമ്പോൾ അതിന്റെ കണക്കു ശ്രദ്ധിക്കണം . ഈ സിനിമയ്ക്കു 3 കോടി രൂപയ്ക്കു മുകളിൽ അന്ന് ഞാൻ tax കൊടുത്തു,പടം നഷ്ട്ടമാണെങ്കിൽ അത് എങ്ങിനെ കൊടുക്കുമെന്നും ടോമിച്ചൻ ചോദിച്ചു.
പറഞ്ഞ ബജറ്റിൻെറ ഇരട്ടിയിലധികം ചിലവായി,അതിൻെറ ഗുണം പടത്തിന് കിട്ടി.മുക്കാൽ വര്ഷം ഷൂട്ടിങ്ങിനും ഒരു വർഷത്തിലധികം സമയം പോസ്റ്റ് പ്രൊഡക്ഷനും വേണ്ടിവന്നു,ഒട്ടും നിസാര കാര്യമായിരുന്നില്ല എന്ന് ഓർക്കണം,സിനിമ എന്നത് നമ്മൾ പിടിച്ചുകെട്ടുന്നിടത്തു നിൽക്കില്ല .അപ്പോൾ കടം എടുക്കേണ്ടിവന്നേക്കാം ,കെ.എഫ്.സിയിൽ നിന്ന് രണ്ടു കോടി രൂപ ലോൺ എടുത്തു. 2016 ഡിസംബറിൽ അതു ക്ലോസ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം തച്ചങ്കേരി നടത്തിയ വിവാദ പ്രസ്‌താവനയിൽ കഴമ്പില്ലന്നും ഇപ്പോൾ താൻ ഒരു ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണ് എന്ന് മാത്രം കരുതിയാൽ മതി എല്ലായ്പ്പോഴും കടം വാങ്ങി സിനിമ ചെയ്യാൻ പറ്റില്ലല്ലോ. പിന്നെ, ചെറിയ പടമൊന്നും ചെയ്യാനും പറ്റില്ല കാരണം ഞാൻ ”പുലിമുരുകന്റെ ”നിര്മാതാവാണല്ലോ ! ടോമിച്ചൻ കൂട്ടിച്ചേർത്തു
തുടർന്നും ടോമിച്ചൻ മുളകുപാടം എന്ന ടൈറ്റിൽ സ്‌ക്രീനിൽ വൈകാതെ കാണാൻ ഇടയാകട്ടെ എന്ന് THECINEMA.COM കോമും ആശംസിക്കുന്നു.

ന്യൂസ് ഡെസ്‌ക് – thecinema.com/mollywood