ചിത്രത്തിന്റെ വരവ് മാർച്ച് ഒടുവിലാണെങ്കിലും ഇടയ്ക്കിടെ ഇറക്കുന്ന കാരക്ടർ പോസ്റ്ററുകൾ സിനിമ പ്രേമികളെ ഞെട്ടിക്കുകയാണ് ….ഇത് ഒരു മലയാളം പടംതന്നെയാണോ എന്നും സംശയിക്കുന്ന തരം പോസ്റ്ററുകളാണ് കളം പിടിച്ചിരിക്കുന്നത് .ഏറ്റവും ഒടുവിൽ ഇറങ്ങിയ പോസ്റ്ററിലെ പുള്ളിയെ കണ്ടു ഹരം കൊണ്ടിരിക്കുകയാണ് ആരാധകർ …..ആള് മറ്റാരുമല്ല സാക്ഷാൽ ജറോം ഫ്ലിൻ …..ഗെയിം ഓഫ് ത്രോൺസ് പരമ്പരയിലെ പ്രധാന നടൻ.ലോകം എമ്പാടും ആരാധകരുള്ള ജെറോമിനെ മലയാളത്തിൽ ഇറക്കി ലോക ശ്രദ്ധ നേടാനുള്ള ശ്രമത്തിലാണ് പിന്നണിയിലുള്ളവർ.
.ഏമ്പുരാനിലെ എട്ടാമത്തെ കഥാപാത്രമായ ബോറിസ് ഒലിവറിനെയാണ് ജെറോം വെള്ളിത്തിരയിൽ അവതരിപ്പിക്കുക .ഗെയിം ഓഫ് ത്രോൺസിലെ ബ്രോൺ എന്ന കഥാപാത്രത്തിനു ലോകം മുഴുവനും ആരാധകർ ഉണ്ട്.മോളിവുഡ് എന്നും തന്നെ ആകര്ഷിച്ചിട്ടുണ്ടെന്നു ജെറോം പറയുന്നു. ചിത്രത്തില്‍ അബ്രാം ഖുറേഷിയുടെ യാത്രയില്‍ നിര്‍ണായക പങ്കുവഹിക്കുന്നതാണ് തൻറെ കഥാപാത്രമെന്നും ജെറോം വെളിപ്പെടുത്തുന്നു!!
ഗെയിം ഓഫ് ത്രോൺസിലെ ബ്രോൺ മാത്രമല്ല, ജോണ്‍ വിക്ക് സീരിസിലെ ബെറാഡ, സോൾജിയർ സോൾജിയറിലെ പാഡി ഗാർവി ഓഫ് ദ് കിങ്സ് ഫ്യൂസിലിയേഴ്‌സ്, മിസ്റ്ററി പരമ്പരയായ റിപ്പർ സ്ട്രീറ്റിലെ ബെന്നറ്റ് ഡ്രേക്ക്, ഷട്ട് അപ്പ് ആൻഡ് ഡാൻസിലെ ഹെക്ടർ, ബാനർ ക്രെയ്റ്റൺ എന്നിവയും ജെറോം ഫ്ലിന്നിന്‍റെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ്.
ഇനി ഏതു രാജ്യാന്തര ശ്രദ്ധ ആകർഷിച്ച നടനെയാണ് എമ്പുരാനിലേക്കു ഇറക്കുക എന്ന കട്ട ആകാംഷയിലാണ് ആരാധകർ…..
ന്യൂസ് ഡെസ്‌ക് – thecinema.com/mollywood