
കേരളത്തിലെ ഏറ്റവും വലിയ മൂവി പോസ്റ്റർ ഹോർഡിംഗ്സ് ഒരുക്കി മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്.
162 x 46 അളവിലാണ് ഈ ഹോർഡിംഗ്സ് ഒരുക്കിയിരിക്കുന്നത്. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന കുഞ്ചാക്കോ ബോബൻ നായകനായ ഈ ചിത്രത്തിനായി കാത്തിരിക്കുന്ന സിനിമാപ്രേമികളെ ഹരം കൊള്ളിച്ചാണ് തൃപ്പൂണിത്തുറ പുതിയ കാവിൽ ഈ വമ്പൻ പരസ്യ ബോർഡ് തലഉയർത്തി നിൽക്കുന്നത്. കഴിഞ്ഞ ദിവസം ഈ ഹോർഡിംഗ്സ്
നേരിൽ കാണാൻ ചിത്രത്തിലെ നായക നടൻ കുഞ്ചാക്കോ ബോബൻ നേരിട്ടെത്തിയത് വാർത്തയായിരുന്നു.
തൃപ്പുണിത്തുറ പുതിയകാവ് അമ്പലത്തിന് സമീപമാണ് ഈ ഗംഭീര ഹോർഡിങ്.
സാധാരണയായി സിനിമകളുടെ പരസ്യങ്ങൾ തീരെ കാണാറില്ലാത്ത ഒരു സ്ഥലമാണിത്.വസ്ത്ര വ്യാപാരശാലകളുടെ പരസ്യങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഈ ഏരിയയിൽ വ്യത്യസ്തതയോടെ തല ഉയർത്തി നിൽക്കുകയാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ വളരെ പ്രത്യേകതകൾ നിറഞ്ഞ ഈ ഹോർഡിങ് .
https://www.instagram.com/reel/DFPw4PBTGIk/?utm_source=ig_web_button_share_sheet
ഫെബ്രുവരി ഇരുപതിനാണ്
ചിത്രത്തിൻ്റെ വേൾഡ് വൈഡ് റിലീസ്.
അതീവ ഗൗരവ ഭാവത്തിലുള്ള പോലീസ് ലുക്കിലാണ് പോസ്റ്ററിൽ ചാക്കോച്ചനുള്ളത്.’നായാട്ടി’ന് ശേഷം ചാക്കോച്ചൻ വീണ്ടും ഗംഭീര പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഇമോഷനൽ ക്രൈം ഡ്രാമയായാണ് ചിത്രമൊരുങ്ങുന്നത്.
നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്.ആകമാനം ചുവന്ന നിറത്തിൽ ഡിസൈൻ ചെയ്തിരിക്കുന്ന ഈ സിനിമയുടെ പോസ്റ്ററുകളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ജിത്തു അഷ്‌റഫിന്റെ ഡയറക്ടർ ബ്രില്ലിയൻറ്സ് എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകർ. ഏറെക്കാലമായി സിനിമയിൽ ക്യാമറക്കു പിന്നിലും മുന്നിലുമായി പ്രവർത്തിച്ചുവന്ന ജിത്തു അഷറഫ് നായാട്ട് , ഇരട്ട എന്ന രണ്ടു സിനിമകളിലെ രണ്ടു വ്യത്യസ്ത സ്വഭാവ രീതികളുള്ള കഥാപാത്രങ്ങളായി വന്നു പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു.കൂടാതെ മാർട്ടിൻ പ്രക്കാട്ട് എന്ന സംവിധായകന്റെ നിർമാണ മേൽനോട്ടവും കൂടി വരുമ്പോൾ പ്രേക്ഷകരെ ഈ സിനിമ ഒട്ടും നിരാശരാക്കില്ല എന്ന് ഉറപ്പിക്കാം . മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം.

പോലീസ് കഥകൾ ഗൗരവമായി അവതരിപ്പിച്ച ‘ജോസഫ്’, ‘നായാട്ട്’ എന്നീ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.
‘കണ്ണൂർ സ്‌ക്വാഡി’ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ഈ ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്.
ന്യൂസ് ഡെസ്‌ക് – thecinema.com/mollywood
