
ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ഹിറ്റ് സിനിമ വിജയത്തിലേക്ക് കുതിക്കുമ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകരും സിനിമ പ്രേമികളും വൻ ആഹ്ളാദത്തിലാണ് .ഈ ചിത്രത്തിന്റെ പ്രമോഷനായി എത്തിയപ്പോഴാണ് മഴയെകുറിച്ചും അത് കളക്ഷനെ പ്രതികൂലമായി ബാധിക്കുന്ന വിധത്തെ കുറിച്ചും താരം അഭിപ്രായംപറഞ്ഞതു,ഏറെപ്പേരുടെ കഠിനാധ്വാനത്തിനെ ഫലമാണ് ഒരു സിനിമ,അതിനെ തകർക്കാൻ കളക്ഷനെ പിറകോട്ടടിക്കാൻ കാലാവസ്ഥക്കുപോലും കഴിയുമ്പോൾ ഇപ്പോൾ സിനിമ മേഖലയിൽ നടക്കുന്ന വാദ പ്രതിവാദങ്ങൾ എത്രമാത്രം ഈ ഇൻഡസ്ട്രിയെ തകർക്കുമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു,നല്ല ക്വാളിറ്റി കോൺടെന്റ് ഉള്ള ചിത്രങ്ങൾ ഒരിക്കലൂം തകരില്ല അവ തീയേറ്ററുകളെ നല്ല പ്രേഷകരെകൊണ്ട് നിറയ്ക്കും .ഇപ്പോഴത്തെ വിവാദക്കാർ ‘ഓഫീസർ ഓൺ ഡ്യൂട്ടി ‘ എന്ന സിനിമ കണ്ടാൽ മതി പ്രശ്നങ്ങൾ അവസാനിക്കുമെന്നും അദ്ദേഹം ഹാസ്യരൂപേണ സൂചിപ്പിച്ചു,ജിത്തു അഷറഫ് സംവിധാനം ചെയ്‌ത ഓഫീസർ ഓൺ ഡ്യൂട്ടി ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്,മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ഗ്രീൻറൂമ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

THECINEMA.COM/MOLLYWOOD ഈ ചിത്രത്തിന് എല്ലാ വിജയങ്ങളും നേരുന്നു !
ന്യൂസ് ഡെസ്‌ക് – thecinema.com/mollywood