
ആകാംക്ഷ ജനിപ്പിക്കുന്ന
“GenZ कहानी”
പാൻ-ഇന്ത്യൻ ത്രില്ലറിന്റെ പ്രീ-പ്രൊഡക്ഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഈ മനോഹര ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ സ്കോട്ട്ലൻഡിൽ ആരംഭിക്കും.
ടീനേജിൻ്റെ വർണ്ണക്കാഴ്ചകളിൽ മുഴുകിയ ഒരു പറ്റം വിദ്യാർത്ഥികളുടെ വിദേശ പഠന മോഹത്തിന് സാക്ഷാത്ക്കാരമായി അവിടത്തെ യൂണിവേഴ്സിറ്റിയിൽ പഠനത്തിനായി എത്തിപ്പെടുന്നതും തുടർന്നു സംഭവിക്കുന്ന സ്തോഭജനകമായ ജീവിതാനുഭവങ്ങളുമാണ്
“GenZ कहानी” യുടെ പ്രമേയം.
കേരളത്തിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർത്ഥികളുടെ ജീവിതവും സ്വപ്നങ്ങളും ആസ്പദമാക്കിയാണ് കഥ മുന്നോട്ടു പോകുന്നത്.
അവരുടെ അക്കാദമിക് സ്വപ്നങ്ങൾ പൂവണിയിക്കാൻ അവർ തങ്ങളുടെ നാട്ടുവിട്ടു സ്കോട്ട്ലൻഡിലേക്ക് പോകുന്നു. ഈ യുവാക്കൾ ഒരു പുതിയ സംസ്കാരത്തിൽ പൊരുത്തപ്പെടുന്നതിനിടെ,
നടക്കുന്ന ആകസ്മികമായ
സംഭവങ്ങൾ സ്റ്റഡി-അബ്രോഡ് ജീവിതത്തിന്റെ ഇതുവരെ ആരും അനാവരണം ചെയ്തിട്ടില്ലാത്ത ചലച്ചിത്രഭാഷ്യം ഒരുക്കുന്നു.
പുറമെയുള്ള കാഴ്ചകൾക്കും അപ്പുറത്തുള്ള പച്ചയായ യാഥാർത്ഥ്യങ്ങൾ സിനിമ തുറന്ന് കാണിക്കുന്നു—
ടീനേജ് പ്രായത്തിൽ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം, അഭിലാഷങ്ങൾ, മറഞ്ഞിരിക്കുന്ന അപകടങ്ങൾ എന്നിവയോടു കൂടിയ ഒരു ലോകമാണ് അവരെ കാത്തിരുന്നത്.
പഠന വിഷയത്തിൻ്റെ സമ്മർദ്ദത്തിന് അതീതമായി, നാട്ടിൽ നിന്നും വിദേശത്തേയ്ക്ക് പോകുന്ന ഓരോ വിദ്യാർത്ഥികളുടെയും വ്യക്തിപരമായ ജീവിതത്തെയും സമ്മർദ്ധങ്ങളെയും അതിരില്ലാത്ത സ്നേഹാന്വേഷണത്തിന്റെയും കാമത്തിന്റെയും ആവേശകരമായ അനുഭവങ്ങൾ ചിത്രീകരിക്കുന്നതിനൊപ്പം, അനിയന്ത്രിതമായ ആകാംക്ഷകളും, ആരെയും പേടിക്കേണ്ട എന്ന ചിന്തയിൽ നിന്നും ഉടലെടുക്കുന്ന നടപടികളും ഉണ്ടാക്കുന്ന മോശം തീരുമാനങ്ങളുടെ വേദനിപ്പിക്കുന്ന ജീവിതാവസ്ഥകൾ ഈ സിനിമ വെളിപ്പെടുത്തുന്നു.
നല്ലൊരു ത്രില്ലർ മൂഡിലാണ്
കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ വിദ്യാർത്ഥികൾ ഒരു മോശം സാഹചര്യത്തിൽ കുടുങ്ങുമ്പോൾ, നല്ല ഭാവിയെ ലക്ഷ്യമാക്കി സ്വന്തം നാടുവിട്ട് ആരംഭിച്ച ജീവിത യാത്ര വലിയ സസ്പെൻസിലൂടെ ,ജീവിതം തന്നെ മാറ്റിമറിക്കുന്ന തീരുമാനങ്ങൾ എടുക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് വഴിമാറുന്നു.അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങളെ നേരിടേണ്ടി വരുന്നു.

നടീ നടൻമാരുടെ casting നടന്നു കൊണ്ടിരിക്കുന്നു – പാൻ-ഇന്ത്യൻ ചിത്രം എന്ന നിലയിൽ
നിർമ്മാണ സംഘം ഇപ്പോൾ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളുമായി ചർച്ചകൾ നടത്തുകയാണ്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ നിന്നുള്ള വ്യത്യസ്ത കഴിവുകൾ പ്രകടിപ്പിച്ചിട്ടുള്ള അനുഭവ സമ്പത്തേറിയവരും , പുതുമുഖങ്ങളും ഈ ചിത്രത്തിൽ പങ്കുചേരും,
ഇതിലൂടെ തീർത്തും ഒരു പാൻ-ഇന്ത്യൻ അനുഭവം ഒരുക്കാനാണ് അണിയറ പ്രവർത്തകരുടെ പ്രയത്നം.
നിർമ്മാതാക്കളിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച്, വിദ്യാർത്ഥികളുടെ മാനറിസങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാൻ കഴിവുള്ള യുവതാരങ്ങളുമായി ചർച്ചകൾ പുരോഗമിക്കുന്നു എന്നാണ്.
നടീനടൻമാരെ സംബദ്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രൊഡക്ഷൻ വിഭാഗത്തിൽ നിന്നും അറിയുവാൻ കഴിഞ്ഞത്, സിനിമാലോകത്തും ആരാധകർക്കിടയിലും ഇത് വലിയ പ്രതീക്ഷകൾ ഉണർത്തുന്നു.
സ്കോട്ട്ലൻഡിൽ ചിത്രീകരണം നടത്താനുള്ള തീരുമാനം തന്നെ സിനിമയ്ക്ക് അന്താരാഷ്ട്ര നിലവാരവും, ഫ്രെയിമുകൾക്ക് റിച്ച് ഫീലും നൽകുന്നു. ആ നാടിന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങളും നഗര പശ്ചാത്തലങ്ങളും ഈ വികാരഭരിതവും ആവേശകരവുമായ കഥയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
ചിത്രീകരണം അവിടുത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലും, പ്രശസ്തമായ സ്കോട്ട്ലൻഡ് ലൊക്കേഷനുകളും വച്ച് നടക്കുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കുന്നു.
ഇതിലൂടെ സിനിമയുടെ ഇതിവൃത്തം നടക്കുന്ന പ്രദേശത്തു വച്ച് തന്നെ ചിത്രീകരിക്കുമ്പോൾ യഥാർത്ഥ കഥയോട് പൊരുത്തപ്പെടുന്ന വിഷ്വലുകളും, ഭാഷ, സംസ്കാരം തുടങ്ങിയ വിഷയങ്ങളിലും ഒട്ടും കോംപ്രമൈസ് ചെയ്യാതെ തിരക്കഥയോട് നൂറ് ശതമാനം നീതി പുലർത്താനാവുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടു.
വിദേശത്ത് പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ ജീവിതം, അവരുടെ സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ, പോരാട്ടങ്ങൾ, അവർ നേരിടുന്ന കഠിന ജീവിതമെല്ലാം ഈ സിനിമയിൽ പച്ചയായി ചിത്രീകരിക്കും.
ആദിയോടന്തം സസ്പെൻസും നാടകീയതയും നിറഞ്ഞ കഥാവഴിയാണ് ഈ സിനിമയുടേത്
അത്യന്തം ആവേശകരമായ സംഭവങ്ങളും സസ്പെൻസ് നിറഞ്ഞ ട്വിസ്റ്റുകളും നിറഞ്ഞ ഈ സിനിമ കാണികളെ തീയറ്ററിൽ പിടിച്ചിരുത്തും.
കൂടാതെ ഈ ചിത്രം വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള സിനിമാ അഭിനേതാക്കളെ ഉൾപ്പെടുത്തി നിർമിക്കുന്നതിനാൽ ഇത് ദേശീയതലത്തിൽ ശ്രദ്ദേയമാകും.
“GenZ कहानी” ഒരു സിനിമ മാത്രമല്ല—ഇന്നത്തെ തലമുറയുടെ അമിത സ്വാതന്ത്ര്യ മോഹവും അതിന്റെ പരിണിത ഫലങ്ങളുമായി പോരാടുന്ന യാഥാർത്ഥ്യത്തെയും ഇത് വരച്ചുകാട്ടുന്നു.
വിദേശത്ത് ജീവിതം സ്വപ്നം കാണുന്നവർക്ക് ഈ സിനിമ അമിത സ്വാതന്ത്ര്യമോഹങ്ങൾ വരുത്തിവയ്ക്കുന്ന അപകടങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്നു.
നടീനടൻമാരുടെ ഔദ്യോഗിക പ്രഖ്യാപനത്തിനും എക്‌സ്‌ക്ലൂസിവ് ടീസറുകൾക്കും വേണ്ടി കാത്തിരിക്കൂ,
““GenZ कहानी” 2025- പ്രേക്ഷകരെ ആകാംക്ഷയുടെ കൊടുമുടിയിലും ആവേശകരമായ യാത്രയിലേക്കും കൂട്ടിക്കൊണ്ടുപോകാൻ
അണിയറയിൽ ഒരുങ്ങുകയാണ്.
പ്രീ-പ്രൊഡക്ഷൻ വേഗത്തിൽ പുരോഗമിക്കുമ്പോൾ, “GenZ कहानी” 2025-ലെ സിനിമാപ്രേമികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിൽ ഒന്നായി മാറുകയാണ്
http://cinema.com/mollywood