
മലയാളികളായ സിനിമ പ്രേക്ഷകരുടെ ഇഷ്‌ട കൂട്ടുകെട്ടായ മോഹൻലാൽ സത്യൻ അന്തിക്കാട് ടീം വീണ്ടും ഒന്നിക്കുന്നു എന്ന സന്തോഷ വാർത്ത ഏറെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ .”ഹൃദയപൂർവം” എന്ന പേരിലുള്ള പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.സത്യൻ അന്തിക്കാടാണ് ചിത്രത്തിന്റെ കഥ എഴുതുന്നത്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ചിത്രം നിർമിക്കും.തിരക്കഥ രചിക്കുന്ന സോനു ടി പി നേരത്തെ നൈറ്റ് കാൾ എന്ന ഹ്രസ്വ ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതനാണ്.മോഹൻലാലും സത്യൻ അന്തിക്കാടും ചേർന്നു പുറത്തിറക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവം.ലാൽ-സത്യൻ കൂട്ടുകെട്ട് ഒടുവിൽ സംഭവിച്ചത് 2015 ഇൽ പുറത്തിറങ്ങിയ “എന്നും എപ്പോഴും ‘” എന്ന ചിത്രത്തിന് വേണ്ടി ആയിരുന്നു .ലാലും മഞ്ജുവും ചേർന്നു മത്സരിച്ചു അഭിനയിച്ച ആ ചിത്രം വൻ വിജയമായിരുന്നു.അങ്ങനെ 9 വർഷത്തെ ഇടവേളക്കു ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുമ്പോൾ കുടുംബപ്രേക്ഷകർ ആ ചിത്രത്തിനായി വാനോളം പ്രതീക്ഷയോടെ കാത്തിരിക്കുന്നു,കാരണം ഈ കൂട്ടുകെട്ട് ഒരിക്കലും മലയാളികളെ നിരാശപ്പെടുത്തിയിട്ടില്ലല്ലോ!
ന്യൂസ് ഡെസ്‌ക് – thecinema.com/mollywood