
പ്രേക്ഷക ലക്ഷങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ഈ മാസം 27 നു റിലീസ് ചെയ്യുന്ന എമ്പുരാനായി കാത്തിരിക്കുന്നത്. ഇനി റിലീസിങ്ങിന് 100 മണിക്കൂറിൽ താഴെയേ സമയമുള്ളൂ. കഴിഞ്ഞദിവസം അഡ്വാൻസ് ആയി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഓൺലൈനിൽ അവസരം കൊടുത്തപ്പോൾ ആരാധകരുടെ തള്ളിക്കയറ്റം മൂലം സൈറ്റ് ഹാങ്ങ് ആയി പണിമുടക്കിയതും വലിയ വാർത്ത ആയിരുന്നു. ഇപ്പോൾ ഈ സിനിമയേക്കുറിച്ചു ഈ സിനിമയുടെ സംവിധായകനും ,നടനുമായ പൃഥ്വിരാജ് ഒരു ക്ലൂ തന്നിരിക്കുകയാണ്. അത് ഇപ്രകാരമാണ്, പലർക്കും ഒരു സ്വഭാവമുണ്ട് ഒരു സിനിമ തീരുന്ന ലാസ്റ് സീനിൽ തന്നെ സീറ്റിൽ നിന്നും എഴുനേറ്റു നിൽക്കും, തീരും മുൻപുതന്നെ പുറത്തിറങ്ങും, എന്നാൽ എമ്പുരാൻ കാണാൻ വന്നിട്ട് അങ്ങനെ ചെയ്താൽ നഷ്ട്ടം നിങ്ങള്‍ക്ക് തന്നെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഇങ്ങനെ പറയാൻ ഇതിനു ഒരു കാരണമുണ്ട് ലൂസിഫർ’ സിനിമ പോലെ ‘എമ്പുരാനി’ലും എന്‍ഡ് സ്ക്രോൾ ടൈറ്റിൽ ഉണ്ട് .എന്‍ഡ് ക്രെഡിറ്റുകള്‍ സൂക്ഷ്മതയോടെ വായിക്കണമെന്നും.അതിൽ ചില ബ്രില്ലിയൻസുകൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .

‘‘മൂന്നാം ഭാഗം പിന്നെയും നിങ്ങളെ പുതിയൊരു ലോകത്തേക്കാണ് കൊണ്ടുപോകുന്നത്. രണ്ടാം ഭാഗം കാണുമ്പോള്‍ അതു മനസിലാവും. എനിക്കൊരു അപേക്ഷയുണ്ട്. എമ്പുരാന്റെ എന്‍ഡ് സ്ക്രോൾ ടൈറ്റിൽസ് കാണണം. ലൂസിഫറിലേതുപോലെ ഇതിലും എൻഡ് സ്ക്രോൾ ടൈറ്റിൽ ഉണ്ട്. അത് ശ്രദ്ധയോടെ വായിക്കണം. അതില്‍ വരുന്ന വാര്‍ത്തകളും വാചകങ്ങളും വായിക്കുക. അത് തീരുന്നതിനു മുമ്പ് തിയറ്റര്‍ വിടരുത്.കാരണം അത് വായിച്ചാൽ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചില സൂചനകൾ നിങ്ങൾക്ക് കിട്ടിയിരിക്കും .
അത് കണ്ടാൽ മാത്രമേ മൂന്നാം ഭാഗം ഉണ്ടാവുമോ എന്ന് അറിയാൻ കഴിയു എന്ന് മോഹൻലാലും കൂട്ടിച്ചേർത്തു .മാർച്ച് 27 നു ചിത്രം ലോകമെമ്പാടും ആയിരക്കണക്കിന് സ്ക്രീനുകളിൽ പ്രദര്‍ശിപ്പിക്കപ്പെടും.
എമ്പുരാന്റെ വിജയത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു …
ന്യൂസ് ഡെസ്ക്
http://cinema.com/mollywood